റിയാദ്: കെഎംസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി “യു ഡി എഫ് ന് ഒരു വോട്ട് “എന്ന തല കെട്ടിൽ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഏപ്രില്‍ 3ന് നടക്കും. ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7,ന് ആണ് കണ്വെന്ഷന്. ആലപ്പുഴ ജില്ലയിലെ സ്ഥാനാര്‍ത്ഥികളായ രമേശ് ചെന്നിത്തല (ഹരിപ്പാട്), അഡ്വ. ഷാനിമോള്‍ (അരൂര്‍), അഡ. എം ലിജു (കായംകുളം), മുത്താര രാജ് (മാവേലിക്കര), രാജേന്ദ്ര പ്രസാദ് (ചേര്‍ത്തല), എഡി തോമസ് (ആലപ്പുഴ), ജി സുധാകരന് (അമ്പലപ്പുഴ) എന്നിവര്‍ ഓണ്‍ലൈനില്‍ പ്രവാസികളെ അഭിസംബോദന ചെയ്യുമെന്ന് പ്രസിഡന്റ് പി കെ ഷാജി, ജന. സെക്രട്ടറി സിയാദ് കായംകുളം എന്നിവര്‍ അറിയിച്ചു.
കണ്വെന്ഷന് കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉത്ഘാടനം ചെയ്യും.ഓ ഐ സി സി നാഷണൽ കമ്മിറ്റി ഭാരവാഹി അഡ്വ അജിത്ത് മുഖ്യപ്രഭാഷണം നടത്തും.റിയാദിലെ കെ എം സി സി ,ഓ ഐ സി സി ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും
![]()
