റിയാദ് : തെരെഞ്ഞെടുപ്പ് ചൂടിൽ പ്രവാസികളും.കേരള നിയമസഭ തെരഞ്ഞെടുപ്പിൽ കായംകുളത്തു നിന്ന് ജനവിധി തേടുന്ന അഡ്വ:എം ലിജുവിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാണ് റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ വർക്കിംഗ് പ്രസിഡന്റ് ഷബീർ വരിക്കപള്ളി, ജനറൽസെക്രട്ടറി ജോമോൻ ഓണമ്പള്ളിൽ,ഗ്ലോബൽ ഭാരവാഹി നൗഷാദ് കറ്റാനം എന്നിവർ നാട്ടിലെത്തി പ്രവാസികളെ ഏകോപിപ്പിച്ചു പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
വരും ദിവസങ്ങളിൽ ഒ സി സി യുടെ കൂടുതൽ നേതാക്കൾ ആലപ്പുഴ ജില്ലയുടെ വിവിധ മേഖലകളിൽ എത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് കമറുദ്ദീൻ താമരക്കുളം അറിയിച്ചു

![]()
