അബ്ദുൽറഊഫ് കൊണ്ടോട്ടി
1️⃣ – നിലവിൽ ഉള്ള 5 ലക്ഷത്തിൻ്റെ നോർക്കാ കെയർ ഇൻഷുറൻസിൽ മാതാപിതാക്കളെയോ 👨👩👧👦 ജീവിത പങ്കാളിയുടെ മാതാപിതാക്കളെയോ ചേർക്കാൻ സാധിക്കുമോ?
👉 ഉത്തരം: ❌ ഇല്ല.
ഇതിനായി പുതുതായി നിലവിൽ വന്ന നോർക്കാ പ്ലസ് കെയർ പദ്ധതി പ്രകാരം ഉള്ള പോളിസികൾ എടുക്കേണ്ടതാണ്. 📄
➡️ അങ്ങിനെ വരുമ്പോൾ പ്രാഥമിക അംഗമായി ചേരുന്ന ആൾക്ക് 5 ലക്ഷം കവറേജിൽ ഉൾപ്പെടുന്നതിന് പുറമെ 💰 പുതുതായി എടുക്കുന്ന പോളിസി ആനുകൂല്യങ്ങളും ചേർത്തു ലഭിക്കും. ✅
⸻
2️⃣ – നോർക്ക കെയർ പ്ലസ് ഇൻഷുറൻസിൽ ഏപ്രിൽ 12 വരെ ചേരാൻ സാധിക്കുമല്ലോ 📅. എന്നാൽ ഇപ്പോൾ പോളിസി എടുത്താൽ പോളിസിയെടുത്ത തീയതി മുതൽ ക്ലെയിം ലഭിക്കുമോ?
👉 ഉത്തരം: ⛔
2026 ഏപ്രിൽ 15 മുതൽ 📆 ഒരു വർഷത്തേക്ക് മാത്രമാണ് ക്ലെയിം ചെയ്യാൻ സാധിക്കുക.
➡️ അതുകൊണ്ട് നിലവിൽ ആശുപത്രികളിൽ അഡ്മിറ്റ് ആയവരോ 🏥 ഏപ്രിൽ 15ന് മുമ്പ് അഡ്മിറ്റ് ആകുന്നവർക്ക് ആ തീയതി വരെയുള്ള ചികിത്സകൾക്ക് ക്ലെയിം ചെയ്യാൻ സാധിക്കില്ല. ❌
![]()
