മസ്കത്ത്: ഒമാനിൽ പാലക്കാട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. തൃത്താല കുമ്പിടി ഉമ്മത്തൂർ പട്ടിപ്പാറ ഹൗസിൽ സലാഹുദ്ദീൻ (40) ആണ് ഒമാനിലെ ഖദ്റയിൽ ശനിയാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ജോലി സ്ഥലത്ത് നിന്ന് ഷിഫ്റ്റ് കഴിഞ്ഞ് റൂമിലെത്തിയ സലാഹുദ്ദീൻ റൂമിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് കൂടെ താമസിക്കുന്നയാൾ റൂമിന് പുറത്തുവന്നപ്പോഴാണ് യുവാവ് വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
15 വർഷമായി പ്രവാസിയായ സലാഹുദ്ദീൻ സുവൈഖിലെ ഖദറയിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു.കഴിഞ്ഞ നവംബറിലാണ് സലാഹുദ്ദീൻ നാട്ടിൽ നിന്ന് ഒമാനിൽ തിരിച്ചെത്തിയത്. സലാഹുദ്ദീന്റെ സഹോദരൻ മുഹമ്മദ് മുസ്തഫ ഖദ്റയിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. പിതാവ്: പരേതനായ കമ്മു മുസ്ലിയാർ. മാതാവ്: ആയിശ. ഭാര്യ: അംറത്ത് റിസ്വാന. മക്കൾ: ഫൈഹ (ആറ്) ഫർഹ (നാല്), ഫൈറ (ആറുമാസം).
![]()
