ജിദ്ദ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ വിജയം മതനിരപേക്ഷതയ്ക്കും കേരളത്തിൻ്റെ സർവ്വതോൻമുഖമായ സുസ്ഥിര വികസനത്തിനും അനിവാര്യമെന്നു കെഎംസിസി സൗത്ത് സോൺ ജിദ്ദയിൽ സംഘടിപ്പിച്ച കേരള നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പത്തുവർഷത്തെ തുടർച്ചയായ ഇടതുപക്ഷ ഭരണത്തിൽ സ്വജനപക്ഷപാതം, സംസ്ഥാനത്തിനുമേൽ വർദ്ധിച്ചുവരുന്ന ൠണ ബാധ്യത, സാമൂഹ്യ ജീർണ്ണതകൾ, പുരോഗമന പദ്ധതികളില്ലായ്മ, അമിതാധികാര ഭ്രമത്തിൽ ജനങ്ങളെ ആട്ടിയോടിക്കുന്ന “കടക്കൂ പുറത്തു്” എന്ന നിലപാടുകൾ, പൊതുജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയെ അപഹസിക്കുന്ന തരത്തിൽ ജന്മിത്വ മനോഭാവത്തോടെയുള്ള “വീട്ടിൽ പോയി ചോദിക്ക്” എന്നിത്യാദിയായ ധാർഷ്ഠ്യം നിറഞ്ഞ നിലപാടുകൾക്കെതിരെ കേരളീയ ജനത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ദുർഭരണത്തിനെതിരെ പ്രതികരിക്കുമെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. പ്രവാസി സൗഹൃദ കേരളത്തിനായി യുഢിഎഫിനെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും കൺവെൻഷൻ അഭ്യർത്ഥിച്ചു.
കെ എം സി സി സൗദിനാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സൗത്ത്സോൺ പ്രസിഡണ്ട് അനസ് അരിമ്പാശ്ശേരി അദ്ധ്യക്ഷതവഹിച്ചു. ചെയർമാൻ നസീർ വാവാക്കുഞ്ഞ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം, ഷറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ , സെയ്തു മുഹമ്മദ് കാഞ്ഞിരപ്പള്ളി, നാസാറുദ്ധീൻ കൊല്ലം. മുഹമ്മദ് ഫൈസൽ, നദീർ പാനൂർ, സമീർ ആലപ്പുഴ, ഉവൈസ് തൃക്കുന്നപ്പുഴ, റസാഖ് കാഞ്ഞിരപ്പള്ളി, നൗഷാദ് മുഹമ്മദ് സാലി തൃക്കുന്നപ്പുഴ എന്നിവർ സംസാരിച്ചു.
സൗത്ത് സോൺ ജനറൽ സെക്രട്ടറി നാസർ കായംകുളം സ്വാഗതവും സമീർ സക്കരിയാ ബസാർ നന്ദിയും രേഖപ്പെടുത്തി.
![]()
