റിയാദ് : ആലപ്പുഴ മുതുകുളം സ്വദേശി ശശി കറമ്പൻ (56) ഹൃദയാഘാതം മൂലം റിയാദിൽ മരണമടഞ്ഞു.
പുത്തൻചിറ തെക്കേതിൽ കറമ്പൻ – വിലാസിനി ദമ്പതികളുടെ മകനാണ്.നെഞ്ചുവേദനയെ തുടർന്ന് അബോധാവസ്ഥയിലായ ശശിയെ സുഹൃത്തുക്കൾ അസീസിയായിലെ താമസസ്ഥത്തിനടുത്ത അലിയ്യുബ്നു അലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മ്യതദേഹം മോർച്ചറിയിലേക്ക് മാറ്റി.കഴിഞ്ഞ പതിനഞ്ച് വർഷമായി റിയാദ് ഫാക്ടറി പാനൽ ബോർഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു
ഭാര്യ :ഉമയമ്മ,മക്കൾ :സച്ചിൻ ,അഞ്ചു.
നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാൻ മകനൊപ്പം കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
![]()
