അബുദാബി: ബാലസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് അബുദാബിയില്‍ ഇൻഡ്യാക്കാരനടക്കം 2 പേര് കൊല്ലപ്പെട്ടു.യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്ത ബാലസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഒരു ഇന്ത്യന്‍ പൗരനും ഒരു പാകിസ്ഥാന് പൗരനുമാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.ഏതു സംസ്ഥാനത്തുള്ള പ്രവാസിയാണ് എന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടില്ല.സ്വീഹാന്‍ സ്ട്രീറ്റിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാന് വിക്ഷേപിച്ച നിരവധി മിസൈലുകളെയും ഡ്രോണുകളെയും യുഎഇ വ്യോമ പ്രതിരോധ സേന ഇന്ന് രാവിലെ വിജയകരമായി തകര്‍ത്തു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു.
![]()
