റിയാദ് : പുണ്യം പെയ്തിറങ്ങിയ ഈ പുണ്യ മാസത്തിൽ താങ്ങായി തണലായി പല രൂപത്തിലും കഷ്ടത അനുഭവിക്കുന്ന 22 കുടുംബങ്ങളെ ചേർത്തു നിർത്തി തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ.
കൂട്ടായ്മയുടെ ഈ വർഷത്തെ റിലീഫ് 2026 എന്ന കൂട്ടായ്മയുടെ റിലീഫ് പ്രവർത്തങ്ങൾ നാട്ടിൽ വിവിധ മേഖലകളിയായി നടത്തി.
അതിനായി സഘടനയുടെ അംഗം നാട്ടിലുള്ള അഫ്സർ നേതൃത്വം നല്കുകുകയും തളിക്കുളം മഹല്ല് റിലീഫ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നാസിം, കബീർ കയ്യാല എന്നിവർ ചേർന്ന് അതിന്റെ ഫണ്ട് മുഴുവൻ ഏറ്റുവാങ്ങുകയും അതുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തു.
ഗൾഫിലെ പ്രത്യേക സാഹചര്യം കണക്കാക്കി ഇഫ്ത്താറും മറ്റു എല്ലാ പദ്ധതികളും ഉപേക്ഷിച്ചു രോഗികളും അശരണരുമായ മഹല്ലിലെ പാവപ്പെട്ട ഈ 22 കുടുംബങ്ങളെ ചേർത്ത് നിർത്തി ആശ്വാസം പകർന്നതോടൊപ്പം മഹല്ലിലെ മുഴുവൻ ജനങ്ങൾക്കും റമദാൻ കിറ്റ് എന്ന ജനകീയ പദ്ധതി വളരെ ഫല പ്രഥമായും കുറ്റമറ്റ രീതിയിലും നടത്തിയ മഹല്ലുമായി സഹകരിച്ചും ഈ വർഷത്തെ റമദാൻ വളരെ നല്ല രീതിയിൽ പ്രാവർത്തികമാക്കാൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.
പ്രസിഡന്റിന്റെ മുഷാഹിദിന്റെ നേതൃത്തത്തിൽ ഓൺലൈൻ വഴി നടത്തിയ എക്സിക്യൂട്ടീവ് മീറ്റിംഗിൽ സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള തളിക്കുളം പ്രവാസികൾ ഒത്തു കൂടുകയും മഹല്ലിന്റെ വിവിധങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്യുകയും മഹല്ലിൽ അടുത്ത് വരുന്ന വിവിധങ്ങളായ പദ്ധതികളുമായി സഹകരിക്കാനും സഹായിക്കാനും മഹല്ലിന്റെ ഉന്നമനത്തിനായി കൂട്ടായ പ്രവർത്തങ്ങൾ ഉണ്ടാകണമെന്നും യോഗം തീരുമാനിച്ചു.
കോ ഓർഡിനേറ്റർ ഹനീഫ, വൈസ് പ്രസിഡന്റ് അക്ബർ, സെക്രട്ടറി അബ്ദുൽ അസിസ് അതുപോലെ മറ്റു അംഗങ്ങളായ റഫീഖ് തങ്ങൾ, ഷഹീൻ ഹൈദർ, മുനീർ, യൂനുസ്, എന്നിവരും സംസാരിച്ചു.
![]()
