റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ജേര്‍ണലിസം ട്രെയിനിങ് പ്രോഗ്രാം വിദ്യാര്‍ഥി കൂട്ടായ്മ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മെര്‍ഡിയന്‍ ഫ്യൂഷന്‍ റസ്റ്റോറന്റില്‍ നടന്ന ഇഫ്ത്താർ വിരുന്നിൽ പി.കെ. ഷാജി അധ്യക്ഷത വഹിച്ചു. റിംഫ് ജനറല്‍ സെക്രട്ടറി ജയന് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തനം വലിയ സാമൂഹിക ഉത്തരവാദിത്തമാണെന്നും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമാവാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്ക്കാഴ്ചയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
റിയാദിലെ ഏറ്റവും കൂടുതല്‍ ഇഫ്താറുകളിലും സഹൂറുകളിലും പങ്കെടുത്ത് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും സൗഹൃദം വര്‍ധിപ്പിക്കുകയും ചെയ്തവര്‍ക്ക് ഏര്‍പ്പെടുത്തിയ ‘റമദാന് ബ്രദര്‍ഹുഡ് ബിള്‍ഡര്‍ അവാര്‍ഡ്’ മനാഫ് മാനുവിന് സമ്മാനിച്ചു.
കോഴ്സ് ഡയറക്ടര്‍ നസ്റുദ്ദീന്‍ വി.ജെ റമദാന് സന്ദേശം പങ്കുവെച്ചു. മനസ്സിനെ ശുദ്ധീകരിക്കാനുള്ള മാസമാണ് റമദാന്. ശാരീരിക സുസ്ഥിരതയുടെ അടിസ്ഥാനം മാനസികാരോഗ്യമാണ്. വെറുപ്പും വിദ്വേഷവും ഉല്പാദിപ്പിക്കുന്ന ലോകത്ത് മാനവികത ഉയര്‍പ്പിടിച്ച് പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശിഹാബ് കൊട്ടുകാട്, മൈമൂന അബ്ബാസ്, സുഷമ ഷാന്‍, ഷംനാദ് കരുനാഗപ്പള്ളി, ഡിമോയിസ് ബിസിനസ് ബ്രാജ് മാനേജർ ഷിയാസ്, ഷിഹാബ് കുഞ്ചീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കരിം കാനാമ്പുറം ആമുഖ ഭാഷണം നടത്തി. സീന അജി സ്വാഗതവും അഡ്വ. അജിത് ഖാന് നന്ദിയും പറഞ്ഞു.
![]()
