റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള കലാപ്രതിഭകളുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) റിയാദിൽ പുണ്യമാസമായ റമദാന്റെ ഭാഗമായി അത്താഴ വിരുന്ന് സംഘടിപ്പിച്ചു. റിയാദിലെ എസ്.കെ.എസ് അംഗങ്ങളും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന അത്താഴ വിരുന്ന് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും രുചിയുടേയും മഹിത മാതൃകയായി. ഇതോടനുബന്ധിച്ച നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ശബാന അൻഷാദ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ വനിത ലീഗ് പ്രസിഡന്റ് ജൽസീമിയ കെ. പി. റമദാൻ സന്ദേശം നൽകി, തുടർന്ന് ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, ഷമീർ കല്ലിങ്കൽ, സുരേഷ് ശങ്കർ, റഹ്മാൻ മുനമ്പത്, ജോൺസൻ മാർക്കോസ്, ബഷീർ കോട്ടയം, നസീബ് കലാഭവൻ, അസ്ലം പാലത്ത്, ഷറഫുദിൻ, നിസാം കായംകുളം, സൈഫുദ്ദിൻ കായംകുളം, ഷർമിത നിസാർ തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ തങ്കച്ചൻ വർഗീസ് സ്വാഗതവും രക്ഷാധികാരി അൽത്താഫ് കോഴിക്കോട് നന്ദിയും പറഞ്ഞു. ഈദ്, ഓണം, ക്രിസ്തുമസ് തുടങ്ങിയ വിവിധ ആഘോഷ വേളകളിൽ കൂട്ടായ്മക്ക് കീഴിൽ കുടുംബസംഗമങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്രിസ്റ്റഫർ കൊച്ചി, നൗഫൽ വടകര, ജാനിസ്, ഷുഹൈബ്, പ്രസീത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
