റിയാദ്:പ്രമുഖ പ്രാദേശിക സംഘടനയായ കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപ ഇഫ്താർ സംഗമം നടത്തി.
സലിം സഖാഫി റമദാൻ സന്ദേശം നൽകി.പ്രോഗ്രാം കോഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി.പ്രസിഡന്റ് ഇസ്ഹാഖ് ലവ്ഷോർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ ഷൈജു നമ്പലശേരി ഇഫ്താർ സംഗമം ഉത്ഘാടനം ചെയ്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രെഡിൻ അലക്സ്(ഫോർക്ക) ,രഘുനാഥ് പറശ്ശിനിക്കടവ്(ഓ ഐ സി സി) ,നജിം കൊച്ചുകലുങ്ക് (റിയാദ് ഇന്ത്യൻ മീഡിയ ഫോറം),ഷാജഹാൻ മജീദ് (ന്യൂ ഏജ്),സിയാദ് കായംകുളം(കെ എം സി സി),നിബു വർഗീസ് (റിഫ ), അബ്ദുല്ല വല്ലാഞ്ചിറ,സജീവ് കായംകുളം,കൃപ ഭാരവാഹികളായ ,ഷാജി പി.കെ,സൈഫ് കൂട്ടുങ്കൽ,രഞ്ജിത്ത്,കെ ജെ അബ്ദുൽ റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഭാരവാഹികളായ ദേവദാസ് ഈരിക്കൽ,സൈഫ് കായംകുളം,കബീർ മജീദ്,അഷറഫ് തകഴി,അനി ശംസുദിൻ, മിദ്ലാജ്,അൽതാഫ്,വിജയകുമാർ,നിറാഷ്,റഷീദ് ചേരാവള്ളി,ഷംസ് വടക്കേതലക്കൽ,സുനീർ,താജ് ഷറഫ്,സിയാദ് ജനത,അൻസാരി താസ,വിനീഷ്,സീന ഷാജി,മൃദുല വിനീഷ്,നിഖില സമീർ,സുധീനാ അഷറഫ് ,സുരേഷ്,തിഫ്ലടീച്ചർ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ട്രഷറർ സലിം തുണ്ടത്തിൽ നന്ദിയും പറഞ്ഞു

![]()
