ജിദ്ദ : മലപ്പുറം കാളികാവ് പഞ്ചായത്തിലെ അടക്കാക്കുണ്ട് പ്രദേശത്തെ പ്രവാസികളുടെയും മുൻ പ്രവാസികളുടെയും കൂട്ടായ്മയായ അടക്കാക്കുണ്ട് ഗ്ലോബൽ വെൽഫയർ അസോസിയേഷൻ ആഗവ 2026- വർഷത്തേക്കുള്ള സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജിദ്ദ പ്രൊവിൻസ് അംഗവും സംഘടനയുടെ മുതിർന്ന അംഗവുമായ ബഷീർ പുത്തൻ മാളിയേക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ പ്രൊവിൻസുകളിൽ നിന്ന് തെരഞ്ഞെടുത്ത ഭാരവാഹികളെ സെൻട്രൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.
ജുബീഷ് ജോൺസൺ അടക്കാക്കുണ്ട് പ്രസിഡണ്ടായും,സാജു ആലുങ്ങൽ ജനറൽ സെക്രട്ടറിയായും (യു എ ഇ),സുനീർ ബാബു പാലൂരൻ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.മുജീബ് ഇല്ലിക്കൽ(ജിദ്ദ),ഫൈസൽ മഠത്തിൽ (ഖത്തർ)-വൈസ് പ്രസിഡണ്ട്മാർ, ശിഹാബലി (കുവൈറ്റ്)-അസിസ്റ്റന്റ് ട്രഷറർ, ബഷീർ പി എം .സി സി ഒ ജിദ്ദ എന്നിവരെയും 13 എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു
നിലവിൽ എല്ലാ ജി സി സി രാജ്യങ്ങളിലെയും മറ്റു വിദേശരാജ്യങ്ങളിലെയും ജോലി ചെയ്യുന്നവരും മുൻപ് ജോലി ചെയ്തവരും ആയ
250 ഓളം അംഗങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നു.
![]()
