കുവൈറ്റ് : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷവും റമദാൻ മാസവുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ വർദ്ധിച്ചുവരുന്ന രക്തത്തിനുള്ള ആവശ്യകതയും മുൻനിർത്തി ബ്ലഡ് ഡോണേഴ് കേരള കുവൈറ്റ് ചാപ്റ്റർ എമർജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ നിർദേശപ്രകാരം ബ്ലഡ് ഡോണേഴ്സ് കേരള (BDK) കേരളൈറ്റ് മെഡിക്കൽ ഫോറം (KMF) ന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച എമർജൻസി രക്തദാന ക്യാമ്പ് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിലാണ് നടന്നത്.
രാത്രി 8 മണി മുതൽ 11 മണിവരെ നടന്ന ക്യാമ്പ് കെ എം എഫ് കേന്ദ്ര കമ്മിറ്റി അംഗവും, ഫർവാനിയ ഹോസ്പിറ്റൽ ചീഫ് ഫിസിയോതെറാപ്പി സ്പെഷ്യലിസ്റ്റുമായ അജയ് ഏലിയാസ് ഉദ്ഘാടനം ചെയ്തു. ബിഡികെ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. കെഎംഎഫ് പ്രസിഡന്റ് ഗീത സുദർശൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കെഎംഎഫ് ജനറൽ സെക്രട്ടറി ലിജോ അടുക്കോലിൽ , കെഎംഎഫ് അബ്ബാസിയ (A) യൂണിറ്റ് പ്രസിഡന്റ് പ്രവീൺ കുമാർ , സാമൂഹ്യപ്രവർത്തകരായ മുബാറക് കമ്പ്രത്ത്, മനോജ് മാവേലിക്കര, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ബിഡികെ കോഡിനേറ്റർ രാജൻ തോട്ടത്തിൽ നന്ദി രേഖപ്പെടുത്തി.
രക്തദാനം നടത്തിയ സന്നദ്ധ ദാതാക്കളെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
![]()
