ജിസാന്‍: കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 24-ാമത് മെഗാ ഇഫ്താര്‍ വിരുന്ന് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.ഹത്തീന്‍ ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്മാന് അഹമ്മദ് ഹസന് അല്‍ സഹ്ലി സംഗമം ഉത്ഘാടനം ചെയ്തു.ഒത്തുചേരലിന്റെ അനുകരണീയ മാതൃകയാണ് കെ.എം.സി.സി മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജിസാന്‍ കെ.എം.സി.സി സംഘടിപ്പിച്ച ‘അഹ്ലന് ജിസാന്‍’ ഫാമിലി ഇവന്റിന്റെ വിജയശില്പിയും സെന്‍ട്രല്‍ കമ്മിറ്റി ട്രഷററുമായ ഡോ. മന്‍സൂര്‍ നാലകത്തിനുള്ള സ്നേഹോപഹാരം സൗദി കെ.എം.സി.സി സെക്രട്ടേറിയറ്റ് മെമ്പര്‍ ഗഫൂര്‍ വാവൂര് കൈമാറി.
കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, ചെയര്മാന് മുനീര്‍ ഹുദവി, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഫി മാനേജിങ് ഡയറക്ടര്‍ റിയാദ് മുഹറക്ക് എന്നിവര്‍ സംഗമത്തിന് ആശംസകളർപ്പിച്ചു സംസാരിച്ചു. . ജസാഡ്കോ മസ്ജിദ് ഇമാം ഷെയ്ഖ് സയീദ് മുഹമ്മദ് ജവാദ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.
ജനറല്‍ സെക്രട്ടറി ഖാലിദ് പട്ല സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. മന്‍സൂര്‍ നാലകത്ത് നന്ദിയും പറഞ്ഞു.

![]()
