റിയാദ് :പയ്യന്നൂർ സൗഹൃദവേദി റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ് മാർച്ച് 3 ചൊവ്വാഴ്ച മലാസിലെ അൽമാസ് റെസ്റ്റോറന്റിൽ വെച്ച് നടന്നു.സംസ്കാരിക സമ്മേളനം ഓ ഐ സി സി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉത്ഘാടനം ചെയ്തു.പി എസ് വി പ്രസിഡന്റ് സത്യൻ കാനകീൽ അധ്യക്ഷത വഹിച്ചു. പി എസ് വി രക്ഷാധികാരി അബൂബക്കർ എ ജി ആമുഖ പ്രസംഗം നടത്തി. റിഫ പ്രസിഡന്റ് നബീൽ പാഴൂർ, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, രഘുനാഥ് പറശ്ശിനിക്കടവ്, കെ എം സി സി കാസർഗോഡ് ജില്ല പ്രസിഡന്റ് ഷാഫി പി കെ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ജനറൽ കൺവീനർ മുരളി സംസാരി സ്വാഗതവും ട്രഷറർ രഞ്ജിത്ത് സി പി നന്ദിയും പറഞ്ഞു. പി എസ് വി ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും കൂടാതെ പി എസ് വി എഫ് സി ക്ലബ് മെമ്പർമാരും ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.
![]()
