ഉനൈസ: ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ഒ ഐ സി സി ഉനൈസ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി.
ഇസ്ത്രാഹ അൽ അരീബിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ വിവിധ മേഖലകളിലെ നിരവധി പ്രവാസികൾ പങ്കെടുത്തു. ബുറൈദ ഒ ഐ സി സി പബ്ലിസിറ്റി വിംഗ് ചെയർമാൻ അമീസ് സ്വലാഹി റമദാൻ സന്ദേശം നൽകി.

പ്രസിഡൻ്റ് അഷ്റഫ് വിളക്കുടി, സെക്രട്ടറി വിശ്വനാഥൻ കാളികാവ്, ട്രഷറർ ഷാജി തോമസ്, മുൻ പ്രസിഡൻ്റ് സാലി കരുവാറ്റ, സജീർ പാങ്ങോട്, മധു പാലക്കാട് കമാലുദ്ദീൻ കൊല്ലം, സുനിൽ കണ്ണൂർ, നഹാസ്, റഫീക്ക് നൗഷാദ്, അടൂർ സുരേഷ്, അബ്ദുൽ അസീസ്, ഷാഫി തിരൂർ, എന്നിവർ നേതൃത്വം നൽകി.
വൈസ് പ്രസിഡണ്ട് ഷാജി മണമൽ നന്ദി പറഞ്ഞു.
![]()
