റിയാദ്: സാമുദായിക സംഘടനകള്‍ സമുദായങ്ങളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സമൂഹത്തിന്റെ കൂട്ടായ്മയും പരസ്പര വിശ്വാസവും കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സൗദി ഇസ്ലാഹി സെന്റര്‍ റിയാദ് ഘടകം ജനറല്‍ ബോഡി യോഗം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്തു. നവോത്ഥാന ചരിത്രം പേറുന്ന പ്രസ്ഥാനങ്ങളുടെ പേരില്‍ കേരളത്തിന്റെ ഉന്നത മതേതര പാരമ്പര്യത്തിന് ദോഷകരമായി ബാധിക്കുന്ന വര്‍ഗീയ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നവരെ മലയാളികള്‍ തിരിച്ചറിയണം. അധികാര രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ സാധൂകരിക്കുന്നതിന്, ഇത്തരം കള്ളനാണയങ്ങളെ വെള്ളപൂശുന്ന രാഷ്ട്രീയ കക്ഷികളെ മതേതര കേരളം ചെറുത്തു തോല്‍പ്പിക്കണമെന്നും ഇസ്ലാഹി സെന്റര്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു. അബ്ദുല്‍ ഹമീദ് മടവൂര്‍ (അഡ്വൈസറി ബോര്‍ഡ് ചെയര്മാന്), സിറാജ് തയ്യില്‍ (പ്രസിഡന്റ്), ഷാജഹാന് ചളവറ (ജനറല്‍ സെക്രട്ടറി), അഫ്സല് എടത്തനാട്ടുകര (ട്രഷറര്‍), എന്നിവരാണ് ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാരായി ഫസല്‍ റഹീം, അബ്ദുല്‍ ഹക്കീം, അബ്ദുല്‍ ജബ്ബാര്‍ മേലേവീട്ടില്‍, റാഷിദ് യൂസുഫ്, സാജിദ് ഒതായി തുടങ്ങിയവരെയും സെക്രട്ടറിമാരായി ഇഖ്ബാല്‍ കൊടക്കാട്, ഹബീബ് പുത്തലത്ത്, നൗഫല്‍ അരുക്കാറ്റില്, യൂനുസ് നിലമ്പൂര്‍, ഫവാസ് ഇബ്രാഹിം എന്നിവരെയും തെരഞ്ഞെടുത്തു.
![]()
