ജിദ്ദ: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി ) ജിദ്ദ ഘടകത്തിന്റെ നേതൃത്വത്തിൽ ഇഫ്താര്‍ സംഗമവും കമ്മ്യൂണിറ്റി എംപവര്‍മെന്റ് ഈവനിംഗും സംഘടിപ്പിച്ചു. അല്‍ റിഹാബ് ഫങ്ഷന് ഹാളില്‍ നടന്ന ചടങ്ങില്‍ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന മുന്നൂറോളം പേര് പങ്കെടുത്തു.
ചടങ്ങില്‍ കെ.ടി. അബൂബക്കര്‍ അബ്ദുറഹ്മാന് റമദാന് സന്ദേശം നല്കി. സിജിയുടെ വിവിധ യുവജന ശാക്തീകരണ പദ്ധതികളെക്കുറിച്ചും ‘സപ്പോര്‍ട്ട് സിജി’ കാമ്പയിനെക്കുറിച്ചും സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്മാന് എന്‍ജി. മുഹമ്മദ് കുഞ്ഞി വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വയനാട്ടിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്റര്‍ (CDC) നടത്തുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഇടപെടലുകളും അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. സിഡിസിയുടെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററി പ്രദര്‍ശനവും ചടങ്ങിന്റെ ഭാഗമായിരുന്നു.
ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കോണ്‍ഫറന്‍സ് ആന്‍ഡ് എക്സിബിഷന് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അറേബ്യന്‍ ഹൊറൈസണ്‍ കമ്പനി ചെയര്മാന് ഷാക്കിര്‍ ഹുസൈനെ ചടങ്ങില്‍ ആദരിച്ചു.
പ്രമുഖ നേതാക്കളായ കെ.എം. മുസ്തഫ, അമീര്‍ അലി, അഷ്റഫ് എ.എം, കെ.ടി. അബൂബക്കര്‍ അബ്ദുറഹ്മാന്, ചെയര്മാന് മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി. പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സിജി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, കുടുംബാംഗങ്ങള്‍,ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് അംഗങ്ങള്‍ , യൂത്ത് വിങ് അംഗങ്ങള്‍, സിജി ജിദ്ദ ചാപ്റ്റര്‍, സിജി ജിദ്ദ വുമണ്‍ കലക്റ്റീവ്, സിജി സി ല്‍ പി, സിജി കമ്മ്യൂണിറ്റി ലൈബ്രറി എന്നിവയില്‍ നിന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ജിദ്ദയിലെ വിവിധ സാമൂഹിക കൂട്ടായ്മയില്‍ നിന്നുള്ള നേതാക്കള്‍,മാധ്യമ പ്രവർത്തകരടക്കം സംഗമത്തിൽ പങ്കെടുത്തു.
മുഹമ്മദ് ഹനീഫ , അഷ്ഫാഖ് , എന്‍ജി. ബൈജു , അഡ്വ. ഫിറോസ് , മുഹമ്മദ് സമീര്‍ എന്നിവര്‍ നേതൃത്വം നൽകി .
![]()
