റിയാദ് : റിയാദ് കസവ് കലാവേദി സംഘടിപ്പിക്കുന്ന വ്രതശുദ്ധിയിൽ ചരിത്ര വീഥി യിലൂടെ സീസൺ 3 എന്ന പേരിൽ അത്താഴ വിരുന്നിനോടൊപ്പം പാട്ടുംപറച്ചിലും മാർച്ച് 5 ന് നടക്കുമെന്ന് സംഘാടകർ വാർത്ത കുറിപ്പിലറിയിച്ചു.
ഉമ്മുൽഖുറാ ചരിതം (ഫാത്തിമ ബീവിയും അലിയാര് തങ്ങളും )എന്ന ചരിത്രം കസവ് കലാകാരന്മാർ പാടിപ്പറയുന്ന പരിപാടി വ്യാഴാഴ്ച രാത്രി 10:30 മുതൽ മലാസ് ചെറിസ് ഓഡിറ്റോറിയത്തിലാണ്.കഴിഞ്ഞ സീസണുകളിൽ ബദർ ചരിത്രവും പ്രവാചക ചരിത്രവും അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്ന കസവ് റ്റീവും ഇത്തവണ തെരഞ്ഞെടുത്തത് ഫാത്തിമ ബീവിയുടെയും അലിയാർ തങ്ങളുടെയും ചരിത്ര കഥയാണ്. കുടുംബസമേതം കേൾക്കാനും ആസ്വദിക്കാനും കഴിയുന്ന വേറിട്ട മനോഹരമായ പരിപാടിയായിരിക്കുമെന്നും അത്താഴ വിരുന്നോടെ പരിപാടി സമാപിക്കുമെന്നും സംഘാടകർ അറിയിച്ചു.
![]()
