ജിദ്ദ: അനന്തപുരിയുടെ സ്നേഹവും സൗഹൃദവും പങ്കുവെച്ച് ജിദ്ദയിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി . ജിദ്ദ ഗോൾഡൻ പേൾ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരുവനന്തപുരം സ്വദേശികളും സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖരും ഒത്തുചേർന്നു.

സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഈ സംഗമം റമദാനിന്റെ പവിത്രതയും സാഹോദര്യവും വിളിച്ചോതുന്നതായി. നാട്ടിലെ നോമ്പുകാല ഓർമ്മകൾ പുതുക്കാനും പ്രവാസലോകത്തെ സൗഹൃദങ്ങൾ ദൃഢമാക്കാനും ഈ ഒത്തുചേരൽ ഒരു വേദിയായി.ടി.എസ്.എസ് ഭാരവാഹികളായ തരുൺ രത്നാകരൻ, ജാഫർ ഷെരീഫ് , ഷാഹിൻ ഷാജഹാൻ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി
![]()
