റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസ് ചെറീസ് റസ്റ്റ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സഊദി ഇസ്ലാഹി സെന്റര്‍ പ്രബോധകന് സെയിദ് സുലൈമി റമദാന് സന്ദേശം നൽകി.സംഗമത്തിന് പ്രസിഡന്റ് സനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
മാസ്റ്റര്‍ മുഹമ്മദ് സിനാന് ഖുറാന് പാരായണം നിര്‍വ്വഹിച്ചു. മുഖ്യഉപദേശക സമിതി അംഗം അബ്ദുല്‍ മജീദ്, പ്രവാസി ഭാരതീയ പുരസ്കാരജേതാവ് ശിഹാബ് കൊട്ടുകാട്, ഷക്കീര്‍ വണ്ടൂര്‍ (വാവ), ഡോ. രാമചന്ദ്രന്, ഷാജു ജോര്‍ജ്, വിജയന് നെയ്യാറ്റിന്‍കര, ജിയോ ജോര്‍ജ് പത്തനംതിട്ട, ശംഷു പെരുമ്പട്ട, ഹുസൈന് അലി കണ്ണൂര്‍, തൊമ്മിച്ചന് കുട്ടനാട്, സഫീര്‍ തലാപ്പിൽ (മിയ), കരീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
റമദാന് സന്ദേശം അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയില്‍ വിജയികളായ ജുബിന്‍, നദീറ ഷംസു, ഉസ്മാന്, ജസീറ ജംഷി, ജംഷീദ് എന്നിവര്‍ക്ക് അശോകന്, ജയദീപ്, ജഗദീപ്, സിറാജ്, അബ്ദുല്‍ റഹ്മാന് എന്നിവര്‍ സ്നേഹോപഹാരം സമ്മാനിച്ചു. അനില്‍ കണ്ണൂര്‍, ജോസ് മാസ്റ്റര്‍, നദീറ ഷംസു എന്നിവര്‍ സന്നിഹിതരായിരുന്നു. അഷ്റഫ് എന്‍.ടി, ജഗദീപ്, ദീപു, അശോകന്, അബ്ദുല്‍ റഹ്മാന്, രാജേഷ് ആലപ്പടമ്പ എന്നിവര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സിറാജ് തിഡില്‍ സ്വാഗതവും ശ്രീനി കോറോം നന്ദിയും പറഞ്ഞു.
![]()
