ജുബൈൽ: ജുബൈൽ മലയാളി സമാജം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.ജുബൈലിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും പ്രവർത്തകരെയും കുടുംബങ്ങളെയും ഒന്നിപ്പിച്ചു റോയൽ മലബാർ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച റമദാൻ സംഗമം ഏറെ ശ്രദ്ധേയമായി. ചടങ്ങിൽ ഉമർ സഖാഫി മുർഖാനാട് റമദാൻ സന്ദേശം നൽകി.
പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ സൈഫുദ്ധീൻ പൊറ്റശ്ശേരി സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം ഖാസിമി, കെ.എം.സി.സി ജുബൈൽ പ്രസിഡന്റ് സലാം ആലപ്പുഴ, ഒ.ഐ.സി.സി പ്രതിനിധി നസിർ തുണ്ടിൽ, ഗൾഫ് മാധ്യമം റിപ്പോർട്ടർ ശിഹാബ് മങ്ങാടൻ, ജുബൈൽ എഫ്.സി പ്രതിനിധി ഷജീർ തച്ചാൻമ്പാറ, സമാജം ലേഡീസ് വിംഗ് രക്ഷാധികാരി സാറാബായ് സൈഫുദ്ധീൻ, ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി നീതു രാജേഷ്, ഡബ്ല്യു.എം.സി പ്രസിഡന്റ് സോണിയ മോറിസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തനിമ ജുബൈൽ പ്രസിഡന്റ് മുഹമ്മദലി തളിക്കുളം, സലീം ആലപ്പുഴ, എൻ.പി. റിയാസ്, നിസാം യാക്കൂബ്, ജയൻ തച്ചമ്പാറ, ഷഫീഖ് താനൂർ, കോയ താനൂർ, ആഷിക്, സതീഷ്, വിനോദ്, ഡോ. സാബു, ഡോ. റസിയ, ഡോ.നവ്യ വിനോദ്, നിതി പവി, സുധീർ, അബ്ദുൽ റൗഫ്, മാധ്യമ പ്രവർത്തകൻ റൗഫ് ,സലീം കടലുണ്ടി തുടങ്ങിയവർ സംഗമത്തിൽ സന്നിഹിതരായിരുന്നു.

നിസാർ പള്ളിക്കര, മുബാറക് ഷാജഹാൻ, കുമാർ, സുമോദ് മോഹൻ, അഡ്വ.ജോസഫ് മാത്യു മാമൂടാൻ, ഷാജഹാൻ കുൽഫി, മൂസ അറക്കൽ, രാജേഷ് , ലേഡീസ് വിംഗ് പ്രസിഡന്റ് ആശ ബൈജു, ജനറൽ സെക്രട്ടറി നീതു രാജേഷ്, സിനി സന്തോഷ്, ബിബി രാജേഷ്, ഗീതു വിഷ്ണുജിത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രെഷറർ സന്തോഷ് കുമാർ ചക്കിങ്കൾ നന്ദിയും പറഞ്ഞു.
![]()
