മക്ക: റമദാനിലെ അവസാന പത്ത് പുണ്യദിനങ്ങളില്‍ മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇഅ്തികാഫ് ഇരിക്കാനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ ഇഅ്തികാഫിനായി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവര് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (https://eservices.alharamain.gov.sa/ips/itikafRequests/create) ലോഗിന്‍ ചെയ്ത് പുതിയ അക്കൗണ്ട് രൂപീകരിക്കുകയോ, സ്വദേശികളും താമസക്കാരുമാണെങ്കില് നഫാദ് പ്ലാറ്റ്ഫോം വഴിയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
![]()
