റിയാദ്: വിശുദ്ധ റമദാന് മാസത്തില് ഇരു ഹറമുകളിലും പ്രതീക്ഷിക്കുന്ന തീര്ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഹറമൈന് അതിവേഗ റെയില്വേ സര്വീസുകള് വിപുലീകരിച്ചു. റമദാന് മാസത്തില് പ്രതിദിനം 100-ലധികം സര്വീസുകള് നടത്തും. പ്രാര്ത്ഥനാ സമയങ്ങളും ഉംറ തീര്ത്ഥാടകരുടെ തിരക്കും പരിഗണിച്ചാണ് ട്രെയിന് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ ഹറമൈന് എക്സ്പ്രസ്, മണിക്കൂറില് 300 കിലോമീറ്റര് വേഗതയിലാണ് സഞ്ചരിക്കുന്നത്. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഈ റെയില്വേ പാത ജിദ്ദ, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവ വഴി 453 കിലോമീറ്റര് ദൈര്ഘ്യത്തിലാണ് നിര്മ്മിച്ചിരിക്കുന്നത്.
![]()
