റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ജനകീയ ഇഫ്താർ മാർച്ച് 6ന് നടക്കും. റിയാദിൽ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്ത്താറാണ് കേളി വർഷംതോറും നടത്തി വരുന്നത്. മലാസ് ലുലു ഹൈപ്പര്‍ അരീനയിലാണ് ഇത്തവണയും സംഗമം നടക്കുന്നത്. ആയിരകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ കേളിയും കേളി കുടുംബവേദിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഇഫ്താർ വിജയത്തിനായി
വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായ പരിപാടിയിൽ രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
സീബ കൂവോട് ചെയർ പേഴ്സൺ
രാമകൃഷ്ണൻ ധനുവച്ചപുരം, സുധീർ പോരേടം വൈസ് ചെയർമാൻമാർ, ഷമീർ കുന്നുമ്മൽ കൺവീനർ, കിഷോർ ഇ നിസാം. തോമസ് ജോയ് ജോയിന്റ് കൺവീനർമാർ, ജോസഫ് ഷാജി സാമ്പത്തിക കൺവീനർമോഹൻദാസ്, സലിം ആംലാദ്, ശ്രീഷ സുകേഷ് ജോയിന്റ് കൺവിനർമാർ, ഗതാഗതം നസീർ മുള്ളൂർക്കര, വിഭവ സമാഹരണം അനിരുദ്ധൻ കീച്ചേരി, സ്റ്റേഷനറി ജവാദ് പരിയാട്ട്, പബ്ലിസിറ്റി സിജിൻ കൂവള്ളുർ, പശ്ചാത്തല സജ്ജീകരണം ജാഫർ ഖാൻ,ഭക്ഷണം സുനീർ ബാബു, ഭക്ഷണ പാക്കിംഗ് റഫിക്ക് ചാലിയം, വളണ്ടിയർ ക്യാപ്റ്റൻ ഗഫൂർ ആനമങ്ങാട്,സ്റ്റോർ ഇൻ ചാർജ് റഫിക്ക് പാലത്ത് എന്നിവർ കൺവീനർമാരായ 151 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നൽകി.
രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സീബാ കൂവോട്, ജോസഫ് ഷാജി എന്നിവർ അഭിവാദ്യം അർപ്പിച്ചു. ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും കൺവീനർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു
![]()
