ജുബൈൽ: ജുബൈൽ മലയാളി സമാജത്തിന്റെ റമദാൻ കിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി.
ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മമ്മൂടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദ്ഘാടനം ഉമ്മർ സഖാഫി മൂർക്കനാട് നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ, സമൂഹസേവന പ്രവർത്തനങ്ങളിൽ ജുബൈൽ മലയാളി സമാജം നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും, റമദാൻ മാസത്തിൽ ആവശ്യക്കാരായ ആളുകളെ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വലിയ ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയിൽ ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതം ആശംസിച്ചു.
ആദ്യ സ്പോൺസറായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിന്ന് ഏരിയ മാനേജർ രാംദാസ് കിറ്റുകൾ കൈമാറി. ഇന്ത്യൻ എംബസി കോ-ഓർഡിനേറ്റർ സൈഫുദ്ദീൻ പൊറ്റശ്ശേരിയും ജുബൈൽ മലയാളി സമാജം പ്രതിനിധികളും ചേർന്ന് അത് ഏറ്റുവാങ്ങി.
തുടർന്ന് സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിന്റെ ജുബൈൽ ഏരിയ മാനേജർ ഹനീഫ കമ്പയത്തിൽ നിന്നും ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മമ്മൂടനും മറ്റു പ്രതിനിധികളും കിറ്റുകൾ ഏറ്റുവാങ്ങി.
മറ്റൊരു സ്പോൺസറായ കുൽഫി ബ്രോസ്റ്റഡിന്റെ ഉടമ ഷാജഹാനിൽ നിന്ന് ജുബൈൽ വനിതാ വിംഗ് പ്രസിഡന്റ് ആശ ബൈജുവും രക്ഷാധികാരി സാറാഭായ് സൈഫുദ്ദീനും മറ്റു പ്രതിനിധികളും ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ജുബൈലിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും സജീവമായി പങ്കെടുത്തു. സൈഫുദ്ദീൻ പൊറ്റശ്ശേരി, സലാം ആലപ്പുഴ, ഡോ. ജൗഷീദ്, അബ്ദുൽ റൗഫ്, ശിഹാബ് മങ്ങാടൻ, ഷജീർ തച്ചമ്പാറ, രഞ്ജിത്ത്, ഷെഫീക്ക് താനൂർ, ഹമീദ് പയ്യോളി, ബെൻസൺ, സാറാഭായ് സൈഫുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അഡ്വ. ജോസഫ് മാത്യു മമ്മൂടൻ, എബി ജോൺ ചെറുവക്കൽ, ഹാരിസ്, റിയാസ് എൻ.പി., മുബാറക് ഷാജഹാൻ, ഗിരീഷ്, സുമോദ് മോഹൻ, ജാഫർ താനൂർ,ഷൈലകുമാർ, ഫരീദ ഹാരിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
റമദാൻ മാസത്തിൽ അർഹരായവരിലേക്ക് കിറ്റുകൾ സമയബന്ധിതമായി വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ സമാജം ഏറ്റെടുത്തതായി ഭാരവാഹികൾ അറിയിച്ചു. സമൂഹ ഐക്യത്തിനും പരസ്പര സഹകരണത്തിനും ഈ പ്രവർത്തനം ശക്തമായ സന്ദേശമാകുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സന്തോഷ് ചക്കിങ്ങൽ നന്ദി രേഖപ്പെടുത്തി.
![]()
