ദോഹ :”ഞാൻ സ്പോർട്സിനെ തിരഞ്ഞെടുത്തിരിക്കുന്നു” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ വർഷത്തെ ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 10 ന് ചൊവ്വ വിപുലമായ പരിപാടികളോടെ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികദിനാഘോഷം നടക്കും.
ഐ.ബി.എൻ അജ്യാൻ ഗ്രൂപ്പുമായി സഹകരിച്ച് ഇൻഡസ്ട്രിയൽ ഏരിയ യിലെ ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ, എംബസി അപെക്സ് ബോഡി ഭാരവാഹികൾ, സാംസ്കാരിക സംഘടന നേതാക്കൾ, പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി സംബന്ധിക്കും.
വിവിധ ഘടകങ്ങയുടെ നേതൃത്വത്തിൽ വടംവലി, ഫുട്ബോൾഷൂട്ടൗട്ട്, ക്രിക്കറ്റ് ബോൾ ഔട്ട്, മെഗാ മ്യുസിക്, ലക്കി കോർണർ, കുട്ടികളുടെയും സ്ത്രീകളുടെയും വിവിധ സ്പോർട്സ് ആക്ടിവിറ്റീസ് എന്നിങ്ങനെയുള്ള ആകർഷണീയമായ പരിപാടികൾക്കൊപ്പം,മാർഷ്യൽ ആർട്സ് പ്രദർശനം, ഫിറ്റ്നസ് ട്രൈനിംഗ് സെഷൻ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണേഷൻ സെക്ഷനുമായി സഹകരിച്ച് രക്തം ദാനം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കെഎംസിസി സംസ്ഥാന കമ്മിറ്റി അറിയിച്ചു. രാവിലെ 8 മുതൽ 12 മണി വരെയാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
![]()
