മുംബൈ :മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച ലോക് ഭവനിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവർ പങ്കെടുത്തു. ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ മുതിർന്ന എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മരണത്തെ തുടർന്നാണ് ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ ചുമതലയേറ്റത്.
![]()
