റിയാദ്: വയനാടൻ പ്രവാസി അസോസിയേഷൻ റിയാദിൽ വിന്റർ ഫെസ്റ്റ് 2026 സംഘടിപ്പിച്ചു.ജനുവരി 23-ന് അൽവഫാ ഹൈപ്പർമാർക്കറ്റ് ഷോള മാളിൽ വച്ച് നിറഞ്ഞ സദസ്സിൽ അരങ്ങേറിയ വിവിധ കലാപരിപാടികൾ പങ്കെടുത്തവർക്ക് നവ്യാനുഭമായി.
വിന്റർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുക്കറി ഷോ (പായസ മത്സരം) ഏറെ ശ്രദ്ധ നേടി.ഇതോടൊപ്പം പ്രവാസികൾക്ക് സാമ്പത്തിക സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്ന വിഷയത്തിൽ പ്രശസ്ത ഫിനാൻഷ്യൽ ട്രെയിനർ മിസ്റ്റർ ഫൈസൽ കുനിയിൽ നയിച്ച ട്രെയിനിംഗ് സെഷൻ ഏറെ പ്രയോജനപ്രദമായി.

ചെറിയ കാലയളവിനുള്ളിൽ തന്നെ റിയാദിൽ ശ്രദ്ധേയമായ ഒരു സംഘടനയായി വളർന്ന വയനാടൻ പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങൾ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.
പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി അലി പാറയിൽ വിന്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് പൂക്കോള സ്വാഗതം ആശംസിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ സംഘടിപ്പിച്ച പരിപാടിക്ക് പ്രോഗ്രാം കൺവീനർ മുത്തലിബ് കാര്യമ്പാടി നന്ദി അറിയിച്ചു.
റിയാദിലെ പ്രമുഖ സാമൂഹ്യ–സാംസ്കാരിക പ്രവർത്തകരായ ഡോ. ജയചന്ദ്രൻ, ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.

![]()
