റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, 77-ാം റിപ്പബ്ലിക് ദിനം മലാസിൽ വച്ച് ആഘോഷിച്ചു. വൈസ് പ്രസിഡൻ്റ് ലാലു വർക്കിയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സാമൂഹിക സേവനത്തിലൂടെയും സഹജീവി സ്നേഹത്തിലൂടെയും പ്രവാസ ലോകത്ത് ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഉൽഘാടനം നിർവഹിച്ച ചെയർമാൻ അലി ആലുവ അഭിപ്രായപ്പെട്ടു.
റിയാദിലെ വിവിധ സംഘടനാ നേതാക്കളായ അസ്ലം പാലത്ത് (കോഴിക്കോട് ജില്ലാ കൂട്ടായ്മ), ഫൈസൽ തമ്പോലത്ത് (മലപ്പുറം ജില്ലാ കൂട്ടായ്മ), എടപ്പ ടീമംഗങ്ങളായ ജസീർ കോതമംഗലം, നിഷാദ് ചെറുവട്ടൂർ, ജൂബി ലുക്കോസ്, മുഹമ്മദ് തസ്ലിം, സലാം പെരുമ്പാവൂർ, മുഹമ്മദ് ഉവൈസ്, ഹിലാൽ ബാബു, എടപ്പ വുമൺസ് കളകറ്റീവ്സിൽ നിന്ന് സൗമ്യ സക്കറിയ, നൗറിൻ ഷാ, ഷൈജി ലാലു വർക്കി എന്നിവർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. മധുര വിതരണത്തോട് കൂടി അവസാനിച്ച ആഘോഷത്തിൽ, ജോയിൻ്റ് സെക്രട്ടറി അഡ്വ. അജിത് ഖാൻ സ്വാഗതവും ട്രഷറർ അമീർ കാക്കനാട് നന്ദിയും രേഖപ്പെടുത്തി.
![]()
