ജിദ്ദ: ഇശല്‍ കലാവേദി കുടുംബ സംഗമം നടത്തി.ജിദ്ദ ഹറാസാത്തില്‍ നടന്ന കുടുംബ സംഗമം ഇശല്‍ കലാവേദി പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ ചെയര്മാന് ശിഹാബ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
ഗായകന് ഷെഫ് ഷാന്‍ മുഖ്യാതിഥിയായിരുന്നു, ചടങ്ങില്‍ അബ്ദുല്ല മുക്കണ്ണി, സലാഹു സിദ്ധാല്, ഹസ്സന് യമഹ, ആലിക്ക, മുഹ്സിന്, ഇശല്‍ കലാവേദി വനിതാ പ്രസിഡണ്ട് ഹസീന അഷ്റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷാജഹാന് ഗൂഡല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് കുട്ടി അരിമ്പ്ര നന്ദിയും പറഞ്ഞു
ജിദ്ദയില്‍ അരങ്ങേറിയ ചായല്‍ ട്രഡീഷണല്‍ ഒപ്പന മത്സരത്തില്‍ പങ്കെടുത്ത കലാകാരികള്‍, സിഫ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസം മാര്‍ച്ച് പാസ്റ്റില്‍ ഇശല്‍ കലാവേദിക്ക് വേണ്ടി മനോഹരമായ പ്ലോട്ട് അണിയിച്ചൊരുക്കിയവര്‍, ജി ജി ഐ ഇന്ത്യന്‍ എംബസി സ്കൂളില്‍ നടത്തിയ സൗദി ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മനോഹരമായ കോല്‍ക്കളിയും ഒപ്പനയും അവതരിപ്പിച്ച ഇശല്‍ കലാ വേദിയുടെ കലാകാരി കലാകാരന്മാരെയും ഇശല്‍ കുടുംബ സംഗമത്തില്‍ വച്ച് ആദരിച്ചു.
ഇശലിന്റെ ടീം അണിനിരന്ന ഒപ്പന, ഡാന്‍സുകള്‍, സ്കിറ്റുകള്‍,എന്നിവ അരങ്ങേറി. ഗാനമേളയില്‍ മുഹമ്മദ് കുട്ടി അരിമ്പ്ര സലാഹു വാളക്കുട, റാഫി എറണാകുളം, നസീര്‍ പരിയാപുരം മന്‍സൂര്‍ നിലമ്പൂര്‍ ഹസീന അഷറഫ്, ബാപ്പുട്ടി, അഷ്റഫ് ചെറുകോട് ,മുസ്തഫ കണ്ണമംഗലം റഫീഖ് കാടേരി, സാബിറ റഫീഖ്, സെബീന റാഫി.ലംന, ഫെമി ബാപ്പുട്ടി,അഫ്രാ സബീന്‍ റാഫി, ഷമീന,എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ഇശല്‍ കലാവേദിക്ക് നല്കിയ പിന്തുണക്ക് എന്‍ കംഫര്ട്ടിനുള്ള ഉപഹാരം പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂരും, മുഖ്യാതിഥി ഷെഫ് ഷാനുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി ഷാജഹാന് ഗൂഡല്ലൂരും കൈമാറി. വിവിധ പരിപാടികളില്‍ ഇശലിനെ പ്രതിനിധീകരിച്ച കലാകാരി കലാകാരന്മാര്ക്കുള്ള ഉപഹാരങ്ങള്‍ സലാഹു സിന്താല്, മുസ്തഫ കോഴിശ്ശേരി,സിദ്ദീഖ് ഒളവട്ടൂര്‍, ആലുങ്ങല്‍ മുഹമ്മത്, റഹ്മത്ത് മുഹമ്മത് ആലുങ്ങല്‍,റഫീഖ് എം കെ. റഷീദ്,ഷംസു, ഷാഫി പവര്‍ ഹൗസ്, സാഗര്‍,സാബിറ സാഗര്‍, ഷെറീന റഷീദ്, എന്നിവര്‍ വിതരണം ചെയ്തു.
പരിപാടികള്‍ക്ക് ഗഫൂര്‍ കുന്നപ്പള്ളി, സാബിര്‍ വളാഞ്ചേരി, ജാഫര്‍ ബായ്,ഗഫൂര്‍ ബായ്,ഇ ഇസ്മായീല്‍ ബായ്, ഫായിസ ഗഫൂര്‍, സബീന ടീച്ചര്‍ സോഫിയ സലാഹു, എന്നിവര്‍ നേതൃത്വം നല്കി. സലാഹു വാളക്കുട അവതാരകനായിരുന്നു. നസീര്‍ പരിയാപുരം നയിച്ച ഇശല്‍ കലാവേദിയുടെ മുട്ടിപ്പാട്ടും കുടുംബ സംഗമത്തെ സംഗീത സാന്ദ്രമാക്കി.
![]()
