റിയാദ്: പ്രമുഖ മാധ്യമ പ്രവർത്തകനും വിശുദ്ധ ഖുര്‍ആന്‍ റേഡിയോയിലെ സുപരിചിത ശബ്ദവുമായ അബ്ദുല്‍ കരീം ബിന്‍ സാലിഹ് അല്‍-മുഖ് രിന് അന്തരിച്ചു. ‘നൂര്‍ അലാ അദ്ദര്‍ബ്’, ‘ഫതാവ’ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ വര്‍ഷങ്ങളോളം ശ്രോതാക്കളുടെ മനസ്സില്‍ ഇടംപിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഖബറടക്കം ഇന്ന് (ശനിയാഴ്ച) അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ അല്‍-രാജ്ഹി പള്ളിയില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു.
ഇസ്ലാമിക വിജ്ഞാന വ്യാപനത്തിനായി തന്റെ ശബ്ദവും ജീവിതവും മാറ്റിവെച്ച ഒരു മഹത് വ്യക്തിയെയാണ് സൗദി മാധ്യമ ലോകത്തിന് നഷ്ടമായിരിക്കുന്നത്.
![]()
