റിയാദ്: മൂന്നര പതിറ്റാണ്ടിലധികമായി ബത്ഹയിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്രസയുടെ ആർട്സ് ഫെസ്റ്റ് ‘മെഹ്ഫിൽ 2k-26’ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ 1992-ൽ ആരംഭിച്ച മദ്രസയിൽ നിന്ന് ഇതിനോടകം അയ്യായിരത്തിലധികം വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
മികച്ച അധ്യാപകരുടെ സേവനവും സ്മാർട്ട് ക്ലാസ്സ് റൂം ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും മദ്രസയുടെ പ്രത്യേകതയാണ്.
എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കും ടീനേജ് പ്രായക്കാർക്കുള്ള പ്രത്യേക മതപഠന കോഴ്സും സലഫി മദ്രസയുടെ സവിശേഷതയാണ്.
ചെറിയൊരു ഇടവേളക്ക് ശേഷം സംഘടിപ്പിക്കുന്ന ആർട്സ് ഫെസ്റ്റിൽ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. സമുഹത്തിൽ നിലനിൽക്കുന്ന അധാർമ്മിതകൾകെ തിരയുള്ള ഒരു തൗഹീദി വിളമ്പരമായിരിക്കും മെഹ്ഫിൽ 2k26 എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 30 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പരിപാടി ആരംഭിക്കും.ഉദ്ഘാടന സമ്മേളത്തിൽ റിയാദിലെ മത സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
“നമ്മുടെ മക്കൾ നാം അറിയേണ്ടത് എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ വാഗ്മി ഉനൈസ് പാപ്പിനിശ്ശേരി” സംവദിക്കും. കേരള നദ്വത്തുൽ മുജാഹിദീൻ മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കും. വട്ടപ്പാട്ട്, കോൽക്കളി, ദഫ്, ഒപ്പന, സൗദി കൾച്ചറൽ ഡാൻസ്, ടേബിൾ കൊളോക്കിയം തുടങ്ങിയ ഇനങ്ങളിൽ മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി വെള്ളിയാഴ്ച സംഘടിപ്പിച്ച വോളന്റീർ മീറ്റിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു
വാർത്താ സമ്മേളനത്തിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻ്റർ ജനറൽ സെക്രട്ടറി അബ്ദു റസാഖ് സ്വലാഹി , വൈസ് പ്രസിഡന്റ് നൗഷാദ് അലി കോഴിക്കോട്, ട്രഷറർ അബ്ദുസ്സലാം ബുസ്താനി , സലഫി മദ്രസ പ്രിൻസിപ്പൽ അംജദ് അൻവാരി , മദ്രസ മാനേജർ അബ്ദു വഹാബ് പാലത്തിങ്കൽ , ഫൈസൽ കുനിയിൽ , ഇഖ്ബാൽ വേങ്ങര പി ടി എ പ്രസിഡണ്ട് മഹ്റൂഫ്, ട്രഷറർ നൗഫൽ കുനിയിൽ,മെഹ്ഫിൽ കൺവീനർ ഫർഹാൻ കാരക്കുന്ന് , സ്റ്റാഫ് സെക്രട്ടറി ബാസിൽ പുളിക്കൽ, നിസാർ അരീക്കോട് ,സിബ്ഗത്തുല്ല തെയ്യാല, അസീൽ പുളിക്കൽ,വാജിദ് ചെറുമുക്ക്,ഇസ്മായിൽ മമ്പുറം,വാജിദ് കരിപ്പൂർ,മുജീബ് ഒതായി എന്നിവർ പങ്കെടുത്തു.
![]()
