തൃശൂർ : ഒഐസിസി – ഇൻകാസ് തൃശൂർ ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ മേയർ ഡോ നിജി ജസ്റ്റിനെയും ഡെപ്യൂട്ടി മേയർ എ പ്രസാദിനെയും സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു.
എൻ പി രാമചന്ദ്രൻ, ടി എ രവീന്ദ്രൻ, ചന്ദ്രപ്രകാശ് ഇടമന, സുനിൽ എ കെ, ഹംസ, സി കെ രാജഗോപാൽ എന്നിവർ പങ്കെടുത്തു. കേരളത്തിന്റെ വളർച്ചയിൽ പ്രവാസികളുടെ പങ്കിനെയും, കോൺഗ്രസ് പാർട്ടിക്ക് ഇൻകാസ് ഒഐസിസി നൽകുന്ന പിന്തുണയെയും ഡെപ്യൂട്ടി മേയർ പ്രസാദ് പ്രകീർത്തിച്ചു.

![]()
