റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) റിയാദ് സംഘടിപ്പിക്കുന്ന ‘പ്രവാസി സംഗമം’ ഇന്ന് (ജനുവരി 23, വെള്ളിയാഴ്ച) നടക്കും. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ രാവിലെ 8:30 മുതൽ 10:30 വരെയാണ് പരിപാടി.
“പ്രവാസവും മനുഷ്യർക്കൊപ്പം – മനുഷ്യർ ഒരുമിക്കുന്നു” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ റിയാദിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി എത്തും. ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ സന്ദേശം പ്രവാസ ലോകത്ത് കൂടുതൽ സജീവമാക്കുന്നതിനും, മനുഷ്യസ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പങ്കുവെക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.
നൂറാം വാർഷികത്തിന്റെ ഭാഗമായി വിപുലമായ പ്രചാരണ പരിപാടികളാണ് ഗൾഫ് മേഖലയിൽ ഐ സി എഫിന്റ നേതൃത്വത്തിൽ നടന്നുവരുന്നത്.
![]()
