റിയാദ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും വര്‍ഗീയതക്കുമെതിരെയുള്ള മതേതര കേരളത്തിന്റെ വിധിയെഴുത്ത് ആണെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെ എം സി സി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയെയും മുസ്ലിം സമുദായത്തെയും നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടും ഇടതുമുന്നണിയെ ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങള്‍ കൈവിട്ടത് കേരള സമൂഹത്തിന്റെ പ്രബുദ്ധതയാണ് കാണിക്കുന്നത്. ജനവിധി മാനിച്ച് പിണറായി സര്‍ക്കാര്‍ രാജി വെക്കാന്‍ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട റിയാദ് മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ടിനെ യോഗം അഭിനന്ദിച്ചു. ഈ സ്ഥാന ലബ്ധി മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകര്‍ക്കും അഭിമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കോട്ടക്കല്‍ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫ് ഭരണം വരാന്‍ സഹായിച്ച വോട്ടര്‍മാരെ യോഗം അഭിനന്ദിച്ചു.
വരുന്ന റംസാനില്‍ റമദാനില്‍ മുന്‍ വര്‍ഷം നടത്തിയ പോലെ കോട്ടക്കല്‍ മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരം സംഘടിക്കാന്‍ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കും. അത് പോലെ മണ്ഡലത്തിലെ കെ എം സി സി മെമ്പര്‍മാരെ പങ്കെടുപ്പിച്ച് ഇഫ്താര്‍ മീറ്റ് സംഘടിപ്പിക്കാനും തീരുമാനിച്ചു. മണ്ഡലത്തിലെ സി. എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ എന്നിവക്ക് സാമ്പത്തിക സഹായം നല്‍കാനും യോഗം തീരുമാനിച്ചു.
![]()
