ദമ്മാം:അസ്ലം കോളക്കോടന്റെ ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന ‘ദി റിവര്‍ ഓഫ് തോട്സ്’ കവിതാ സമാഹാരം, ‘മരീചികയോ ഈ മരുപ്പച്ച’ ഓര്മ്മപുസ്തകത്തിന്റെയും പ്രകാശനം ജനുവരി 29 വ്യാഴം വൈകിട്ട് 8ന് ദമ്മാം ഫൈസലിയ ഹയാത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.പ്രകാശന ചടങ്ങു വിജയിപ്പിക്കാൻ ദമ്മാം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു. ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി രൂപീകരണയോഗം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ചലച്ചിത്ര താരവും എഴുത്തുക്കാരനുമായ ജോയ് മാത്യു, ശിഹാബുദീന് പൊയ്ത്തുംകടവ്, അമ്മാര്‍ കീഴപ്പറമ്പ് എന്നിവര്‍ നിര്‍വ്വഹിക്കും.
![]()
