മദീന : ഉംറ തീർഥാടക മദീനയിൽ മരിച്ചു.മലപ്പുറം സ്വദേശിനി ചങ്ങരംകുളം കുമ്പിള വളപ്പിൽ ബീപാത്തുട്ടി (54) മദീനയിലെ കിങ് സൽമാൻ ആശുപത്രിയിൽ നിര്യാതയായി.ഭർത്താവ് അബൂബക്കർ, മകൾ ഷഹല എന്നിവരോടൊപ്പമാണ് ബീപാത്തുട്ടി ഉംറ നിർവഹിക്കാനെത്തിയത്.കടുത്ത ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിതാവ്: ഉസ്മാൻ, മാതാവ്: പാത്തുണ്ണി, മക്കൾ: അഷ്റഫ്, ഷാഹിദ് (ഇരുവരും ദുബായ്), ഷഹല, മരുമക്കൾ: മുഹമ്മദ് (ഖത്തർ), ഷംസുദ്ദീൻ, നജ്മത്ത്. വിവരമറിഞ്ഞ് ദുബൈയിൽ നിന്നും മക്കൾ കഴിഞ്ഞ ദിവസം മദീനയിലെത്തിയിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച മദീനയിൽ ഖബറടക്കി. സാമൂഹിക പ്രവർത്തകരായ അൻവർ ഷാ, അബ്ദുൽ അസീസ് കുന്നുംപുറം എന്നിവരാണ് നിയമനടപടികൾ പൂർത്തിയാക്കാൻ സഹായിച്ചത്.
![]()
