മനാമ: കേരളത്തിലുടനീളം വിദ്വേഷ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ കേരള സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടരുന്നതിന് ആരും എതിരല്ല. കഴിഞ്ഞ പത്ത് വർഷം കൊണ്ട് സർക്കാറിൽ നിന്ന് അത് നേടിയെടുക്കുന്നതിന് പകരം മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകനെ അദ്ദേഹം തീവ്രവാദി ആക്കി ചിത്രീകരിക്കുകയും ചെയ്തു.
നവോത്ഥാനം എന്ന വാക്കിനോട് ചേർത്ത് പറയാൻ അർഹതയില്ലാത്ത പേരാണ് വെള്ളപ്പള്ളിയുടെതെന്നും അദ്ദേഹം ആരോപിച്ചു.
![]()
