ജിദ്ദ/ കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ പ്രവാസി സംഘടനയായ പല്ലാരികൂട്ടം 2026-2028 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. അലികുഞ്ഞ് മുറിയോടി അദ്ധ്യക്ഷത വഹിച്ചു.എസ്ഐആര്‍ പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബദ്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എട്ട് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പ്രവാസികള്‍ അടങ്ങുന്ന പല്ലാരികൂട്ടം ഭാരവാഹികളായി
ഷിബു കവലയില്‍( പ്രസിഡന്റ്),അനസ് പട്ടാമ്മാവുടിയില്, ഷാനവാസ് തുരുത്തേല്‍
(വൈസ് പ്രിസിഡന്റുമാര്‍),ജാബിര്‍ മടിയൂര്‍(ജനറല്‍ സെക്രട്ടറി),ഹംസ അറക്കല്‍, ഇബ്രാഹിം മാനിക്കല്‍(ജോയിന്റ് സെക്രട്ടറി),അലി ചുള്ളി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. നൈസാം സ്രാബിക്കല് സ്വാഗതവും കാസിം മോളേല്‍ നന്ദിയും പറഞ്ഞു. അലിയാര് കീപ്പുറത്ത്, ഫാറൂഖ് മരക്കാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
![]()
