ദമ്മാം:പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മറ്റി വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ദമാം കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ്ആശുപത്രിയിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4 മണി വരെ നടന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനത്തു നിന്നുള്ളവരും സ്ത്രീകളുമടക്കം നൂറ്റി അമ്പതോളം ആളുകൾ രക്തം നൽകാൻ എത്തി.

കഴിഞ്ഞ 11 വർഷമായി തുടർച്ചയായുള്ള രക്തദാന-മെഡിക്കൽ സേവനത്തിനുള്ള അംഗീകാരം 2025 കിംങ്ങ് ഫഹദ് ആശുപത്രിയിൽ നിന്നും പ്രവാസിക്ക് ലഭിച്ചിരുന്നു. ആശുപത്രി അധികൃതർ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടർന്നാണ് ക്യാമ്പ് ഒരുക്കിയത്.
കിംഗ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ ,അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി, പ്രവാസി റീജീയണൽ പ്രസിഡന്റ് ജംഷാദലി കണ്ണൂർ , ബ്ലഡ് ഡോണർ കൺവീനർ സലീം കണ്ണൂർ,വെൽവെയർ വിഭാഗം കൺവീനർ റീജീയണൽ-ജില്ലാ ഭാരവാഹികളായ, ആഷിഫ് കൊല്ലം, ജമാൽ പയ്യന്നൂർ,തൻസീം കണ്ണൂർ, ഷമീം പാപ്പിനിശ്ശേരി, സജ്ജാദ് പാപ്പിനിശ്ശേരി, ഉബൈദ് മണ്ണാട്ടിൽ,റഹീം തിരൂർക്കാട് ,എന്നിവർ നേതൃത്വം നൽകി.

![]()
