ദുബായ് : പ്രവാസി എഴുത്തുകാരൻ നാസർ നാഷ്കോയുടെ “മൂന്നാമൂഴം” എന്ന ചെറുകഥ സമാഹാരം കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നാളെ(12/01/2026) തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ , എം എൽ എ നൗഷാദ് തുടങ്ങിച്ചവർ ചേർന്നു പ്രകാശനം ചെയ്യും.
പേമാരിയിൽ മുങ്ങി പ്രളയത്തിൽ അകപ്പെട്ട് പോയ ഒരു ദിവസം ദുബായിലും അജ്മാനിലും ഉണ്ടായി. അന്ന് അവരുടെ രക്ഷക്കായി ഓടിയെത്തിയ
മലയാളി കൂട്ടായ്മയുടെ ശക്തി നേരിൽ കണ്ടു പകർത്തിയ കഥയിലൂടെ തുടങ്ങി,
അന്ധ വിശ്വാസത്തിന്റെ ഏടുകൾ വലിച്ചെറിഞ്ഞു കരിമ്പൂച്ചയെ വളർത്തി കരിമ്പൂച്ചയെ സ്നേഹിച്ച കഥയും കലാലയ സഹൃദവും,
ഒരു കാലത്തെ ബോബെ നഗരത്തിലെ വേശ്യകളും അധോലോക നായകന്മാരും വിദ്യാർത്ഥികളുടെ പഴയതും പുതിയതുമായ പ്രണയവും, ഇലക്ഷൻ കാലത്ത് വികസന വിഷയങ്ങൾ ഒഴിവാക്കി പീഡന കഥകളും അമ്പല മോഷണ കഥകളും അവതരിപ്പിച്ചു വോട്ട് പിടിക്കുന്ന നേതാക്കളുടെ തന്ത്രം പരോക്ഷമായി ചൂണ്ടിക്കാട്ടി
ഭാരതം നേരിടുന്ന ആധുനിക ഡാറ്റ ഭീക്ഷണിയായ ആര് വോട്ട് ചെയ്യണമെന്നും, വോട്ട് ചെയ്താൽ ആർക്ക് എവിടെ എത്തണമെന്നും തീരുമാനിക്കുന്ന ഡാറ്റാ തന്ത്രത്തെ ഡാറ്റാ കൊണ്ടു നേരിടാൻ ഉയർന്നു എഴുന്നേൽക്കുന്ന യുവാക്കളുടെ കഥ പറഞ്ഞു,അവസാനിക്കുന്ന ഒരു ചെറു കഥാ സമാഹാരമാണ് “മൂന്നാമൂഴം”
ഹരിതം ബുക്ക്സ് എം ഡി പ്രതാപൻ തായാട്ട്, ഡോക്ടർ എസ് രാജശേഖരൻ തുടങ്ങിയവർ ആദ്യ പ്രതി ഏറ്റുവാങ്ങും. ചടങ്ങിൽ ബിജു രാജ് സുരേന്ദ്രൻ,സീതമ്മാൾ,അബ്ദിയാ ഷഫീന,അനിത ദിവോദയം എന്നിവർ സംബന്ധിക്കും.
പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഹരിതം ബുക്ക്സ് ആണ് പ്രസാധകർ.

![]()
