ദമ്മാം: സേവന സന്നദ്ധതയിൽ മാതൃക കാണിച്ച് ഒമാൻ ഹോൾഡിംഗ്സ് ഇന്റർനാഷണലിന്റെ സഹസ്ഥാപനമായ ഡഗ്ളസ് ഒ എച് ഐ മജാൻ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളും. കിംങ് ഫഹദ് ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രകതദാന ക്യാമ്പിലാണ് ഒഴിവു ദിനമായ വെള്ളിയാഴ്ച അൻപതിലധികം വരുന്ന തൊഴിലാളികളും മറ്റു ജീവനക്കാരും ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 3 വരെ പങ്കെടുത്തത്.
കമ്പനിയുടെ അസിസ്റ്റന്റ് ജനറൽ മാനേജര്‍ മനോജ് പിള്ള, ബിസിനസ് മാനേജർ ശ്രീകുമാർ എൻ. ദാസ്, പ്രൊക്യുർമെന്റ് മാനേജർ പ്രദീപ് ചന്ദ്രൻ, എച് ആർ മാനേജർ ഇബ്രാഹിം അൽ ഖത്താനി, ഫൈനാൻസ് മാനേജർ ശ്രീകുമാർ, എച് എസ് ഇ മാനേജർ ഇബ്രാഹിം റാഷിദ്, പ്രൊജക്റ്റ് കണ്ട്രോൾ മാനേജർ പുഷ്പരാജ്, എന്നിവർ സന്നിഹിതരായിരുന്നു.
പ്രവാസി വെൽഫെയർ ദമ്മാം റീജയണൽ പ്രസിഡൻ്റ് ജംഷാദലി കണ്ണൂരിൻ്റെ നിർദ്ദേശ പ്രകാരമാണ് രക്തദാന ക്യാമ്പിൽ പങ്കെടുത്തത്. വിവിധ രാജ്യങ്ങളിൽ ഇത്തരം സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ഇവർ, ഭാവിയിലും ഈ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

![]()
