✍️അബ്ദുൽറഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ : എസ് ഐ ആർ കരട് വോട്ടർ പത്രിക പ്രസിദ്ധികരിച്ചപ്പോൾ പ്രവാസികളുടെ എണ്ണം കുറഞ്ഞു.തൊണ്ണൂറായിരത്തിൽ നിന്ന് അറുപതിനായിരത്തിലേക്ക് ആണ് കൂപ്പ് കുത്തിയത്.കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരായിരുന്ന തൊണ്ണൂറായിരത്തിലധികം ഉണ്ടായിരുന്ന പ്രവാസികൾ കരട് വോട്ടർ പത്രിക പ്രസിദ്ധീകരിച്ചപ്പോൾ മൂന്നിലൊന്ന് പേർ പുറത്ത്.
കരട് വോട്ടർ പട്ടികയിൽ നിലവിൽ പ്രവാസി വോട്ടർമാരുടെ എണ്ണം 64,394 പേരാണ് കേരള ചീഫ് ഇലക്ഷൻ കമ്മീഷണർ ഡോ . രത്തൻ യു കേൾകാർ ഐ എ എസ് ലോക കേരള സഭ സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിൽ അറിയിച്ചു.
എന്യുമറേഷൻ ഫോറം യഥാസമയം ലഭിക്കാത്തതാണ് ഇതിൻ്റെ മുഖ്യ കാരണമെന്നും കൂട്ടിച്ചേർത്തു.
പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട പ്രധാന ആശങ്ക കൂടെയാണിത്.പ്രവാസി വോട്ടുമായി ബന്ധപ്പെട്ട് നമ്മുടെ പ്രവർത്തനങ്ങൾ എത്ര ഊർജ്ജിതപ്പെടുത്തേണ്ടതാണ് എന്നതാണ് ഇക്കാര്യം ബോധ്യപ്പെടുത്തുന്നത്
![]()
