റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ്,പതിനാലാമത് വാർഷികവും ക്രിസ്മസ് പുതുവത്സര ആഘോഷവും എടപ്പ ക്രിസ്മസ് വാർഷിക ഫെസ്റ്റ് 2025 എന്ന പേരിൽ, സുലൈ സലാഹിയ ഇസ്തറഹയിൽ വച്ച് സംഘടിപ്പിച്ചു. കൺവീനർമാരായ ജൂബി ലൂക്കോസും സഫ്ന അമീറും നേതൃത്വം നൽകിയ പ്രോഗ്രാം, അംഗങ്ങളുടെയും കുടുംബങ്ങളുടെയും വലിയ പങ്കാളിത്തവും വൈവിധ്യമാർന്ന സാംസ്കാരിക അവതരണങ്ങളും മൂലം ശ്രദ്ധേയമായി.
പ്രസിഡന്റ് കരീം കാനാമ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം, റിയാദ് ഇന്ത്യൻ എംബസിയിലെ വെൽഫെയർ ഉദ്യോഗസ്ഥൻ ഷറഫുദ്ധീൻ സഹ്റ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസ് ലോകത്തിന് പഠിപ്പിച്ച “സമ്മാനം നൽകുക” എന്ന സംസ്കാരം പുതുവത്സരത്തിൽ ജീവിതത്തിൽ പകർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മൾ അറിയുന്ന മനുഷ്യർക്കു ചെറിയൊരു സർപ്രൈസ് സമ്മാനം നൽകി അവരെ സന്തോഷിപ്പിക്കുമ്പോൾ, അതിലൂടെ നമുക്ക് തന്നെ സന്തോഷം കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
വൈശാഖ് മുരളീധരൻ സംഘടനയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെൻററി ചടങ്ങിൽ പ്രദർശിപ്പിച്ചു. സംഘടനയുടെ വാർഷിക എക്സലൻസ് അവാർഡുകൾ ഉസ്മാൻ പരീത് (ഹ്യുമാനിറ്റേറിയൻ), ഹബീബ് അബൂബക്കർ (ബിസിനസ്സ്), ജോയ് ചാക്കോ (ബിസിനസ്സ്), സബീന സാലി (വുമൺ ഐക്കൺ), നെജു അഹമ്മദ് കബീർ (ലൈഫ്ടൈം അച്ചീവ്മെന്റ്) എന്നിവർക്ക് നൽകി ആദരിച്ചു. റിയാദിലെ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, വിവിധ സംഘടനാ നേതാക്കളായ സുരേന്ദ്രൻ കൂട്ടായി (എൻർകെ ഫോറം), ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), രൺജിത് അനസ് (കൊച്ചിൻ കൂട്ടായ്മ), സാജു ദേവസ്സി (പെരുമ്പാവൂർ അസോസിയേഷൻ), ഷുക്കൂർ ആലുവ (ഒഐസിസി), മുജീബ് മൂലയിൽ (കെഎംസിസി), നൗഷാദ് ആലുവ (ഡബ്ലുഎംഎഫ്), ജിബിൻ സമദ് (ഫോർക്ക), ബാബു പറവൂർ (എടപ്പ അഡ്വൈസറി മെമ്പർ), നസ്രിയ ജിബിൻ, സൗമ്യ സക്കറിയ, അമൃത മേലെമഠം (ഇഡബ്ലിയുസി), പ്രോഗ്രാമിൻറെ അണിയറ പ്രവർത്തകരായ ഷജീർ പിഎം, ഗോപകുമാർ പിറവം, അജീഷ് ചെറുവട്ടൂർ, മുഹമ്മദ് ഉവൈസ്, നിഷാദ് ചെറുവട്ടൂർ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് സഹൽ പെരുമ്പാവൂർ, ലിയ ഷജീർ, റസാന നബീൽ എന്നിവർ നേതൃത്വം നൽകിയ ക്രിസ്മസ് പുതുവത്സര സംഗീത കലാ വിരുന്നിൽ കുട്ടികളുടെ ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, മാർഗംകളി, മ്യൂസിക് ഷോ, ക്രിസിന്റെ ഗിറ്റാർ ഫ്യൂഷൻ, ബ്ലൈൻഡ് ഫോൾഡഡ് പെർഫോമൻസ്, വോയിസ് ഓഫ് ഏഞ്ചൽസിന്റെ കരോൾ ഗാനങ്ങൾ, ഗോൾഡൻ സ്പാരോസ് ടീ മും എക്സിക്യൂറ്റീവ്സും ഫാമിലിയും അവതരിപ്പിച്ച വിവിധ ഫ്യൂഷൻ ഡാൻസുകൾ, രാഹുൽ രാജ് ടീം അവതരിപ്പിച്ച മെഡ്ലി, ജോയ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കരോൾ തുടങ്ങിയവ സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി.
റഫീഖിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ച കൊച്ചിൻ കൂട്ടായ്മയുടെ ചായക്കട എല്ലാവരുടെയും ആകർഷണമായിരുന്നു. സലാം പെരുമ്പാവൂർ, എം സാലി ആലുവ, അഷ്റഫ് മുവ്വാറ്റുപുഴ, ഷാജി കൊച്ചിൻ, ലാലു വർക്കി, അഡ്വ അജിത്ഖാൻ, അജ്നാസ് ബാവു, നിസാർ കൊച്ചിൻ, അംജദ് അലി, സക്കീർ കലൂർ, ജിബിൻ രാജ്, പ്രവീൺ ജോർജ്, രാഹുൽ രാജ്, തസ്ലീം, ഷെബി അലി, അനസ് കോതമംഗലം, ഫാരിസ്, നബീൽ, സ്വപ്ന ഷുക്കൂർ, സുജ ഗോപകുമാർ, മിനി വക്കീൽ, നൗറീൻ ഹിലാൽ, എയ്ഞ്ചൽ ജോൺ, റിസ്വാന ഹാരിസ് എന്നിവർ പ്രോഗ്രാമിന് വേണ്ട വിവിധ സപ്പോർട്ടുകൾ നൽകി.

അവതരണത്തിലെ വ്യത്യസ്ത കൊണ്ട് സ്റ്റേജ് നിയന്ത്രിച്ച താജുദ്ദിൻ, സൗമ്യ സക്കറിയ എന്നിവർ പ്രേക്ഷകരുടെ മനം കവരുകയുണ്ടായി. കേക്ക് കട്ടിങ്ങിന് ശേഷം ഡിജെ പാർട്ടിയോടെ അവസാനിച്ച ഫെസ്റ്റിന് സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ജോയിന്റ് ട്രെഷറർ അമീർ കാക്കനാട് നന്ദിയും നേർന്നു.
![]()
