അൽ ഖസ്സീം : ഒ ഐ സി സി ഉനൈസ കമ്മിറ്റി ക്രിസ്തുമസ്സും പുതുവൽസരാഘോഷവും സംഘടിപ്പിച്ചു . ഉനൈസ കമ്മിറ്റി പ്രസിഡൻ്റ് സാലി കരുവറ്റ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഷാജി തോമസ് , ജിജോ, നൗഷാദ്, മധു, സജീർ , ജയ്സൺ എന്നിവർ സംസാരിച്ചു. തുടർന്ന് കൂട്ടികളുടെ വിവിധ തരം കാലാപരിപാടികൾ,ഗാനമേള എന്നിവ അരങ്ങേറി. 2026 ലെ കലണ്ടർ പ്രകാശനം ചെയ്തു . ഹക്കീം, മുസ്തഫ, അഷറഫ്, അടൂർ സുരേഷ് റഫീഖ്, ജലീൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വിശ്വനാഥൻ കാളിക്കാവ് സ്വാഗതവും ട്രഷറർ കമാലുദ്ധീൻ നന്ദിയും പറഞ്ഞു.
![]()
