തൃശൂർ :വെള്ളാങ്ങല്ലൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന കുഴിക്കണ്ടതിൽ ഷഹനക്ക് ദുബായ് ഇൻകാസ് കമ്മിറ്റി ഇലക്ട്രിക് വീൽ കൈമാറി.
അപകടത്തെ തുടർന്ന് നട്ടെല്ലിന് ക്ഷതം വന്നു നടക്കാൻ കഴിയാതെ ഇരിക്കുന്ന വിവരം തിരഞ്ഞെടുപ്പ് സമയത്തു അവിടെ പോയ മല്ലിക ആനന്ദനും സഹ പ്രവർത്തകരും മനസ്സിലാക്കുകയും അവരുടെ ആഗ്രഹ പ്രകാരം ഇലക്ട്രിക് വീൽ ചെയർ സംഘടിപ്പിക്കാം എന്ന് ഉറപ്പ് നൽകുകയായിരുന്നു.
ഈ കാര്യം ആരിഷ് അബൂബക്കറിന്റെ നേതൃത്വത്തിൽ ദുബായ് ഇൻകാസ് ഏറ്റെടുക്കുകയായിരുന്നു.ഇൻകാസ് തൃശൂർ ജില്ലാ ഗ്ലോബൽ കോ ഓർഡിനേഷൻ ചെയർമാൻ എൻ. പി. രാമചന്ദ്രൻ, കോ ഓർഡിനേറ്റർ ചന്ദ്രപ്രകാശ് ഇടമന എന്നിവർ കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ. എസ്. സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം അയൂബ് കരൂപ്പടന്ന, കോൺഗ്രസ് നേതാക്കളായ ധർമജൻ വില്ലേടത്, എ. ചന്ദ്രൻ,റസിയ അബു തുടങ്ങിയവർ പങ്കെടുത്തു.
![]()
