റിയാദ് : ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ,പുതുവർഷാഘോഷവും കലണ്ടർ പ്രകാശവും നടത്തി
വർക്കിംഗ് പ്രസിഡണ്ട് ഷെബീർ വരിക്കപള്ളിയുടെ അധ്യക്ഷതയിൽ മലാസ് അൽമാസ് റസ്റ്റോറന്റിൽ വെച്ച് നടന്ന ജില്ലാ കമ്മറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ച് ജില്ലാ കമ്മിറ്റി അംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ച് ആഘോഷ ചടങ്ങിന് തുടക്കം കുറിച്ചു. കൊളംബസ് കിച്ചനുമായി സഹകരിച്ച് പ്രസിദ്ധികരിക്കുന്ന കലണ്ടർ
കൊളംബസ് കിച്ചൻ മാനേജിങ് ഡയറക്ടർ നൗഷാദ് കറ്റാനം ജില്ലാ കമ്മിറ്റി വർക്കിംഗ്പ്രസിഡന്റ് ഷെബീർ വരിക്കള്ളിക്ക് നൽകി പ്രകാശനം ചെയ്തു.
ജനറൽ സെക്രട്ടറി സജീവ് വള്ളികുന്നം,സെൻട്രൽ കമ്മിറ്റി ട്രഷറർ സന്തോഷ് വിളയിൽ,ജില്ലാ ഭാരവാഹികളായ വാഹിദ് കായംകുളം, അനീസ്കാർത്തികപ്പള്ളി,ഹാഷിം കുഞ്ഞ്,അനീസ്ഖാൻ ജോമോൻ ഓണംമ്പള്ളിൽ,അമീൻ റഷീദ്, ഷെഹാൻ എന്നിവർ പങ്കെടുത്തു.
![]()
