ജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി രണ്ടു മലയാളികൾ ഉൾപ്പെടെ ആറംഗ സമിതി പുന:സംഘടിപ്പിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക സര്‍ക്കുലര്‍ ലഭ്യമായിട്ടില്ലെങ്കിലും സ്കൂള്‍ വെബ്സൈറ്റില്‍ പുതിയ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുള്ള അംഗങ്ങളുടെ പേരുകള്‍ ചിത്രസഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്കൂള്‍ ഭരണ സമിതി ചെയര്മാന് ഡോ. മുഹമ്മദ് അസ്ലം ഖാനാണ്. ഫാദില്‍ അഹമ്മദ് പാളയാട്ട്, ഡോ. ശബ്ന കോട്ട എന്നിവരാണ് മലയാളി അംഗങ്ങള്‍. കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ടിന്റെ മകനാണ് ഫാദില്‍. സെയ്ദ് നയീമുദ്ദീന്, മുഹമ്മദ് റാഷിദ്, മുഹമ്മദ് അസിഫ് ഖാന് എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍.
![]()
