ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷവും കോൺഗ്രസ് ജന്മദിന വാർഷികവും ആചരിച്ചു.
ആക്ടിംഗ് പ്രസിഡണ്ട് അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജിദ്ദ ബദർ അൽതമാം പോളി ക്ലിനിക് മാർക്കറ്റിംഗ് മാനേജർ ഡോക്ടർ അഷ്റഫ് ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണിയുടെ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല സൂചനയാണെന്നും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ശക്തമായ തിരിച്ചുവരവ് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ അഷ്റഫ് സൂചിപ്പിച്ചു.
ഒ.ഐ.സി.സിയുടെ പൂർവ്വ രൂപമായിരുന്ന ഐ.സി.സിയുടെ സ്ഥാപക നേതാവായ അബ്ദുപ്പ പാണക്കാടിനെ ചടങ്ങിൽ ആദരിച്ചു. ഒ.ഐ.സി.സി റീജിയണൽ കമ്മിറ്റി സെക്രട്ടറി അലി ബാപ്പു അബ്ദുപ്പ പാണക്കാടിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
വാർത്താ വിനിമയ സംവിധാനങ്ങളും യാത്രാസൗകര്യങ്ങളും അപര്യാപ്തമായിരുന്ന കാലത്ത് സൗദി അറേബ്യയിൽ വെച്ച് രൂപം നൽകിയ ഐ.സി.സി എന്ന കോൺഗ്രസിന്റെ പ്രവാസി പോഷക സംഘടന ഒ.ഐ.സി.സി എന്നപേരിൽ 35 ൽ അധികം രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നത് കാണുമ്പോൾ ഏറെ അഭിമാനവും ചാരിതാർത്ഥ്യവുമുണ്ടെന്ന് അബ്ദുപ്പ പാണക്കാട് പറഞ്ഞു.
ജിദ്ദയിൽ സജീവമായി പ്രവർത്തിക്കുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ അംഗം സിഎം അഹമ്മദ് ആക്കോട് മുഖ്യപ്രഭാഷണം നടത്തി. ജനവിരുദ്ധ സമീപനങ്ങളും ജനദ്രോഹ നയങ്ങളും മുഖമുദ്രയാക്കി, എല്ലാ രംഗങ്ങളിലും കേരളത്തെ പിറകോട്ട് വലിച്ച പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ശക്തമായ ജന വികാരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിശ്വാസി സമൂഹത്തിനെതിരായ പിണറായി സർക്കാരിന്റെ നിലപാടുകളും സംഘപരിവാരവുമായുള്ള രഹസ്യ ബാന്ധവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടുകൂടി കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് സിഎം അഹമ്മദ് അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി റീജിയണൽ കമ്മറ്റി സെക്രട്ടറി പ്രിൻസാദ് കോഴിക്കോട്, ഒഐസിസി ജിദ്ദ മുൻ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ
കോഴിക്കോട് ജില്ലാ പ്രസിഡന്റ് നാസർ കോഴിത്തൊടി, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി, രഞ്ജിത്ത് ചെങ്ങന്നൂർ,
ഇ പി മുഹമ്മദലി, കമാൽ കളപ്പാടൻ എന്നിവർ സംസാരിച്ചു.
മധുര പായസം വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രവർത്തകർ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. കേരളത്തിലും പുറത്തും തരംഗമായി മാറിയ “പോറ്റിയെ കേറ്റിയെ” എന്ന ഗാനത്തോട് കൂടി ജിദ്ദയിലെ പ്രശസ്ത ഗായകരായ നൂഹ് ബീമാപള്ളിയും മുംതാസ് അബ്ദുറഹിമാനും നയിച്ച സംഗീതവിരുന്ന് സദസ്സിനെ ഇളക്കിമറിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 2026 വർഷത്തെ കലണ്ടറിന്റെ വിതരണ ഉദ്ഘാടനം സ്ഥാപക നേതാവ് അബ്ദുപ്പ പാണക്കാട് വിവിധ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾക്ക് നൽകി നിർവ്വഹിച്ചു. സംഘടനയിലേക്ക് പുതിയതായി കടന്നുവന്ന ഷൈജൽ കുന്നപ്പള്ളിയെ ഉസ്മാൻ കുണ്ടുകാവിലും, ജുനൈദ് പട്ടർക്കുളത്തെ ഫൈസൽ മക്കരപ്പറമ്പും, ലത്തീഫ് പൂക്കോട്ടുമ്പാടത്തെ അബ്ദുറഹീം മേക്കമണ്ണിലും ഷാൾ അണിയിച്ച് സ്വീകരിച്ചു.
സാജു റിയാസ്, ഉസ്മാൻ മേലാറ്റൂർ,സമീർ പാണ്ടിക്കാട്, ഉസ്മാൻ കുണ്ടുകാവിൽ, സന്തോഷ് കാളികാവ്, നൗഷാദ് ബഡ്ജറ്റ്,നിസ്നു ഹുസൈൻ ഗിരീഷ് കാളികാവ്, ഷംസുദ്ദീൻ മേലാറ്റൂർ മുഹമ്മദ് ഓമാനൂർ, ഉസ്മാൻ പോത്തുകല്ല് എന്നിവർ നേതൃത്വം നൽകി.
ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും , ട്രഷറർ ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
![]()
